വാഹനാപകടത്തില്‍ മരിച്ച സൂരജ് സിബിക്ക് നാടിന്റെ യാത്രാമൊഴി: വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു

വാഹനാപകടത്തില്‍ മരിച്ച സൂരജ് സിബിക്ക് നാടിന്റെ യാത്രാമൊഴി: വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു

Mar 4, 2026 - 12:35
 0
വാഹനാപകടത്തില്‍ മരിച്ച സൂരജ് സിബിക്ക് നാടിന്റെ യാത്രാമൊഴി: വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി കാണക്കാലിപ്പടിയില്‍ വാഹനാപകടത്തില്‍ മരിച്ച കൊച്ചുതോവാള പാറപ്പായില്‍ സൂരജ് സിബി(22)ക്ക് വിട നല്‍കി നാട്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച മൃതദേഹം വീട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ 10ഓടെ സംസ്‌കാര ശുശ്രൂഷകള്‍ വീട്ടില്‍ ആരംഭിച്ചു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി തുടങ്ങിയ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ഞായറാഴ്ച വൈകിട്ടുണ്ടായ അപകടത്തിലാണ് സൂരജ് സിബിയും സുഹൃത്ത് നത്തുകല്ല് കൈപ്പകശ്ശേരില്‍ ഡോണും മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ കെഎസ്ആര്‍ടിസി ബസിനേ മറികടക്കുന്നതിനിടെ എതിരെവന്ന ബൈക്കില്‍ ഇടിച്ചശേഷം ബസിന്റെ അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow