ജില്ലാ പഞ്ചായത്ത് മുരിക്കാശേരിയില്‍ നിര്‍മിച്ച സ്‌നേഹമന്ദിരം പകല്‍ വീട് ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് മുരിക്കാശേരിയില്‍ നിര്‍മിച്ച സ്‌നേഹമന്ദിരം പകല്‍ വീട് ഉദ്ഘാടനം ചെയ്തു
ഇടുക്കി: ജില്ലാ പഞ്ചായത്ത് മുരിക്കാശേരിയില്‍ നിര്‍മിച്ച സ്‌നേഹമന്ദിരം പകല്‍ വീടിന്റെ ഉദ്ഘാടനം പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍ നിര്‍വഹിച്ചു. ഒറ്റപ്പെടലിന്റെയും വിരസതയുടെയും വേദന അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് ഒത്തുചേരലിനും വിനോദങ്ങള്‍ക്കും അവസരമൊരുക്കുക, അസുഖബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കുക, സംരക്ഷണം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പകല്‍വീട് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ശിലാഫലക അനാച്ഛാദനം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍ നിര്‍വഹിച്ചു. പകല്‍ വീടിന് സ്ഥലം നല്‍കിയ പടമുഖം സ്‌നേഹ മന്ദിരം ഡയറക്ടര്‍ ഡോ. വി സി. രാജുവിനെ ചടങ്ങില്‍ ആദരിച്ചു. മികച്ച അങ്കണവാടി ടീച്ചര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച മൂങ്ങാപ്പാറ അങ്കണവാടി ടീച്ചര്‍ ഗീത കെ.എസിനെ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ആദരിച്ചു. പഞ്ചായത്തിലെ മുതിര്‍ന്ന 19 പേര്‍ക്ക് പകല്‍ വീട് ഉദ്ഘാടന സമ്മാനങ്ങള്‍ നല്‍കി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി അധ്യക്ഷയായി. എഡിഎം ഷൈജു പി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷൈനി സജി, ഷൈനി റെജി, പഞ്ചായത്തംഗം മിനി സാബു, ബ്ലോക്ക്പഞ്ചായത്തംഗം മാളവിക ബാബു, വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിലാനി സാബു, മുന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നോബിള്‍ ജോസഫ് , പഞ്ചായത്തംഗങ്ങളായ ബോബസ് കെ.എം, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, മുരിക്കാശേരി വ്യാപാര സമിതി പ്രസിഡന്റ് ജോസ് പുലിക്കോടന്‍, ഷൈനി രാജു, കെ എം ജലാലുദ്ദീന്‍, ജോര്‍ജ് അമ്പഴം, പടമുഖം ഫൊറോനാ പള്ളി വികാരി ഫാ.ഷാജു ചാമപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?