കഞ്ഞിക്കുഴി ഗവ. സ്‌കൂളില്‍ സ്റ്റാര്‍സ് വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

കഞ്ഞിക്കുഴി ഗവ. സ്‌കൂളില്‍ സ്റ്റാര്‍സ് വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

Mar 4, 2026 - 11:32
 0
കഞ്ഞിക്കുഴി ഗവ. സ്‌കൂളില്‍ സ്റ്റാര്‍സ് വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി ഗവ. ഹൈസ്‌കൂളിലെ സ്റ്റാര്‍സ് പ്രീ പ്രൈമറി വര്‍ണ്ണക്കൂടാരം ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ടി എസ് സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. അപര്‍ണ നാരായണന്‍ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സീസ് അറയ്ക്കപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം സോന ട്രീസ ജോബി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സീമ വി എന്‍, പിടിഎ പ്രസിഡന്റ് മനോജ് പി എം, പഞ്ചായത്തംഗങ്ങളായ സന്ധ്യാ രാജേഷ്, ശീവന്‍ കോഴിക്കമാലില്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow