കട്ടപ്പന നേതാജി (ഇടുക്കിക്കവല- പള്ളിക്കവല) ബൈപ്പാസ് റോഡ് നിര്‍മാണം തുടങ്ങി: മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു
കട്ടപ്പന നേതാജി (ഇടുക്കിക്കവല- പള്ളിക്കവല) ബൈപ്പാസ് റോഡ് നിര്‍മാണം തുടങ്ങി: മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു
ഇടുക്കി: നവകേരള സദസ്സില്‍ ഒരുകോടി രൂപ അനുവദിച്ച കട്ടപ്പന നേതാജി ബൈപ്പാസ്(ഇടുക്കിക്കവല-- പള്ളിക്കവല) റോഡിന്റെ നിര്‍മാണം തുടങ്ങി. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. മലയോര ഹൈവേയ്ക്ക് പുറമേ ബൈപാസ് റോഡുകളും റിങ് റോഡ് പദ്ധതിയും പൂര്‍ത്തിയാകുന്നതോടെ കട്ടപ്പനയുടെ വികസനത്തില്‍ കുതിപ്പുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സര്‍വതല വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഹൈറേഞ്ചില്‍ പശ്ചാത്തല സൗകര്യ വികസനത്തില്‍ വലിയ കുതിപ്പുണ്ടായി. മലയോര ഹൈവേയുടെ പൂര്‍ത്തീകരത്തോടനുബന്ധിച്ച് നടന്ന ഹില്‍ ഹൈവേ റണ്‍ ദേശീയ ശ്രദ്ധ നേടി. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും ജില്ല മുന്നേറ്റം കൈവരിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാരായ വി ആര്‍ സജി, കെ പി സുമോദ്, ഷാജി കൂത്തോടിയില്‍, സി ആര്‍ മുരളി, ടിജി എം രാജു, സോണിയ ജെയ്ബി, അതുല്യ ഗോപേഷ്, രെജി ബിജു, മഞ്ജു സുരേഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മാത്യു ജോര്‍ജ്, അഡ്വ. മനോജ് എം തോമസ്, ബിജു വാഴപ്പനാടി, പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ അനുമോള്‍ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?