സഹകരണ വകുപ്പ് അംഗ സമാശ്വാസ നിധി ധനസഹായ വിതരണം: ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി
സഹകരണ വകുപ്പ് അംഗ സമാശ്വാസ നിധി ധനസഹായ വിതരണം: ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി
ഇടുക്കി: സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന സഹകരണ അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ റോയി കെ പൗലോസ് എംഎല്‍എ നിര്‍വഹിച്ചു.
രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ സഹകാരികള്‍ക്ക് സുരക്ഷിതത്വവും കരുതലുമേകുന്ന പദ്ധതിയാണ് സഹകരണ അംഗ സമാശ്വാസ നിധി. ജില്ലയില്‍ ഇതിന് അര്‍ഹരായവര്‍ക്കുള്ള ധനസഹായമാണ് ചടങ്ങില്‍ വിതരണം ചെയ്തത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. ജോയിന്റ് രജിസ്ട്രാര്‍ എം കലാവതി, ജിന്‍സണ്‍ വര്‍ക്കി, ഇന്ദു സുധാകരന്‍, ടി കെ ഷാജി, എം ജെ വാവച്ചന്‍, കെ കെ അനില്‍, കെ എച്ച് അനസ്, അനില്‍കുമാര്‍ ടി, വിനോദ് ടി ജി, ലിജു കെ ജോസ്, ശാലിനി പി ആര്‍, ശങ്കര്‍ കെ, റോയി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?