ആനച്ചാല്‍ ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം: കല്ലാര്‍ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാര്‍
ആനച്ചാല്‍ ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം: കല്ലാര്‍ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കല്ലാറിന് സമീപം പാറയിടിഞ്ഞ് ഗതാഗതം നിരോധിച്ചതോടെ ആനച്ചാലില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. ഗതാഗത നിരോധനം വന്നതോടെ മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളടക്കം ആനച്ചാല്‍ വഴിയാണ് കടന്നുപോകുന്നത്. ഇത് ആനച്ചാല്‍ മൂന്നാര്‍ റോഡില്‍ ഗതാഗത കുരുക്കിന് കാരണമായി. ഡിസംബര്‍ മാസമായാല്‍ മേഖലയിലേക്കുള്ള സഞ്ചാരികളുടെ വരവ് വര്‍ധിക്കും. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത. ചില സമയങ്ങളില്‍ ഇരുട്ടുകാലം മുതല്‍ ആനച്ചാല്‍ ചെകുത്താമുക്ക് വരെ ഗതാഗതക്കുള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് വലിയ ടൂറിസ്റ്റ് വാഹനങ്ങള്‍ ആനച്ചാല്‍ എസ് വളവില്‍ കുടുങ്ങിപ്പോകുന്ന സാഹചര്യമുണ്ട്. ഇതോടെ ഇരുവശത്തേക്ക് വാഹനങ്ങളുടെ സുഗമമായ കടന്നുപോക്കിന് തടസം സൃഷ്ടിക്കുന്നു. എത്രയും വേഗം കല്ലാര്‍ വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ച് വാഹനങ്ങള്‍ കടത്തിവിടാനുള്ള നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് മെമ്പര്‍ തേജസ് ആവശ്യപ്പെട്ടു. ഗതാഗതക്ക് രൂക്ഷമായ സാഹചര്യത്തില്‍ സ്വകാര്യ, കെഎസ്ആര്‍ടിസി സര്‍വീസ് ബസുകളും കുരുക്കില്‍പെട്ടുപോകുന്ന സാഹചര്യമുണ്ട്. ഇത് ബസ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിനും കാരണമാകുന്നു. കൂടാതെ ആശുപത്രി ആവശ്യങ്ങള്‍ക്ക് വരുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കില്‍ പെട്ടുപോകുന്ന സ്ഥിതിയുണ്ട്. എത്രയും വേഗം ഗതാഗതക്കുരുക്കിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?