കട്ടപ്പന കുന്തളംപാറ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ചണ്ഡിക യാഗം നടത്തി
കട്ടപ്പന കുന്തളംപാറ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ചണ്ഡിക യാഗം നടത്തി
ഇടുക്കി: കട്ടപ്പന കുന്തളംപാറ ശ്രീസുബ്രഹ്‌മണ്യസ്വാമി നവഗ്രഹ ക്ഷേത്രത്തില്‍ 28ന് നടക്കുന്ന തൈപ്പുയമഹോത്സവത്തിന്റെ ഭാഗമായി ചണ്ഡിക യാഗവും അതിരുദ്രമഹാ അഭിഷേക ഹവനവും നടന്നു. ക്ഷേത്രം തന്ത്രി ജ്യോതിഷ് ശാസ്ത്രികള്‍, മേല്‍ശാന്തി സി എസ് നന്ദു, തിരുമേനി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. തൈപ്പൂയ മഹോത്സവത്തിന് മുന്നോടിയായി യാഗശാല നിര്‍മിക്കുന്നതിനായി നിലം ഉഴുതല്‍ നടന്നു. കാളകളെ എത്തിച്ചാണ് നിലം ഉഴുതത്. ശേഷം നവധാന്യങ്ങള്‍ ഈ ഭാഗത്ത് വിതയ്ക്കും. ഇത് കിളിര്‍ത്തു വന്നതിനുശേഷം പശുക്കള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കും. ഇത് കഴിഞ്ഞാണ് ഇവിടെ യാഗശാല നിര്‍മിക്കുന്നതും കാല്‍നാട്ട് കര്‍മം നടത്തുന്നതും.
പുതിയ തലമുറയെ ബാധിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി സനാതന ധര്‍മബോധം വളര്‍ത്തി സഹജീവി സ്‌നേഹത്തോടെ ഭൂമിയെ സ്വര്‍ഗമാക്കി തീര്‍ക്കുവാന്‍ ഉതകുന്ന തരത്തില്‍ പൂര്‍വിക ഋഷ്യീശ്വരന്മാരാല്‍ കല്‍പിക്കപ്പെട്ട മഹായാഗം പുനസ്ഥാപിച്ച് അവയെ സമൂഹ നന്മയ്ക്കായി പ്രാപ്തമാക്കി തീര്‍ക്കുക എന്നതാണ് ഈ മഹാ യാഗംകൊണ്ട് ലക്ഷ്യമിടുന്നത്. വളരെ അപൂര്‍വമായി മാത്രമാണ് ഇത്തരത്തിലുള്ള യാഗം നടക്കുന്നത്. ക്ഷേത്രം പ്രസിഡന്റ് രാജേഷ് ചാതിയാങ്കല്‍, സെക്രട്ടറി ഉഷ വിജയന്‍, ഓഫീസ് സെക്രട്ടറി സന്തോഷ് മുകളേല്‍, മോഹനന്‍ കൂട്ടുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?