കോണ്‍ഗ്രസ് കടമാക്കുഴിയില്‍ മഹാത്മഗാന്ധി കുടുംബസംഗമം നടത്തി 

 കോണ്‍ഗ്രസ് കടമാക്കുഴിയില്‍ മഹാത്മഗാന്ധി കുടുംബസംഗമം നടത്തി 

Apr 11, 2025 - 15:09
 0
 കോണ്‍ഗ്രസ് കടമാക്കുഴിയില്‍ മഹാത്മഗാന്ധി കുടുംബസംഗമം നടത്തി 
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് കടമാക്കുഴി വാര്‍ഡില്‍ മഹാത്മഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തലം മുതല്‍ മികച്ച വിജയം നേടി ഉമ്മന്‍ചാണ്ടിയെ പോലൊരു മുഖ്യമന്ത്രിയെ കേരളത്തില്‍ കൊണ്ടുവരേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.ഗാന്ധിയന്‍ ചിന്തകള്‍ക്കും, ദര്‍ശനങ്ങള്‍ക്കും പ്രചാരം നല്‍കാനും, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനും വേണ്ടിയാണ് കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍  മുതിര്‍ന്ന പ്രവര്‍ത്തകരെയും, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിച്ചു. വാര്‍ഡ് പ്രസിഡന്റ് സാബു കുര്യന്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി കെപിസിസി സെക്രട്ടറി തോമസ് രാജന്‍, നേതാക്കളായ ജോണി കുളംപള്ളി, അഡ്വ. കെ ജെ ബെന്നി, അഡ്വ. സിറിയക് തോമസ്, ബീന ടോമി, മനോജ് മുരളി ജോയി പൊരുന്നോലി, ജോസ് മൂത്തനാട്ട്, ഷാജി വെള്ളംമാക്കല്‍, ബാബു പുളിക്കല്‍, പി എസ് മേരിദാസന്‍, ബിജു പുന്നോലി തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow