കേരളത്തെ നിയന്ത്രിക്കുന്നത് ലഹരി മാഫിയകളാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ
കേരളത്തെ നിയന്ത്രിക്കുന്നത് ലഹരി മാഫിയകളാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ

ഇടുക്കി: കേരളത്തെ നിയന്ത്രിക്കുന്നത് ലഹരി മാഫിയകളാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസിയുടെ ആഹ്വനപ്രകാരമാണ് കുടുംബ സംഗമങ്ങള്‍ നടത്തിവരുന്നത്. വികസനത്തിന്റെ കാര്യത്തില്‍ കേരളത്തെ പിന്നോട്ട് അടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തെ നിയന്ത്രിക്കുന്നതിപ്പോള്‍ ലഹരി മാഫിയകളാണ്. ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
വാര്‍ഡ് പ്രസിഡന്റ് ലിജു മാത്യു അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍, ഡിസിസി സെക്രട്ടറി സിറിയക് തോമസ്, മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ മണ്ണഞ്ചേരിയില്‍, നേതാക്കളായ ജോര്‍ജ് ജോസഫ് മാമ്പ്ര, ഷാജി വേലംപറമ്പില്‍, ജോയ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






