ആല്‍ഫ ആന്‍ഡ് ഒമേഗ മിനിസ്റ്ററി വണ്ടിപ്പെരിയാറില്‍ ബുക്കുകള്‍ വിതരണം ചെയ്തു
ആല്‍ഫ ആന്‍ഡ് ഒമേഗ മിനിസ്റ്ററി വണ്ടിപ്പെരിയാറില്‍ ബുക്കുകള്‍ വിതരണം ചെയ്തു

ഇടുക്കി: ആല്‍ഫ ആന്‍ഡ് ഒമേഗ മിനിസ്റ്ററിയുടെ രണ്ടാംഘട്ട ബുക്ക് വിതരണം വണ്ടിപ്പെരിയാര്‍ ഐസിഡിഎസ് ഹാളില്‍ നടന്നു. മിനിസ്റ്ററി ചെയര്‍മാന്‍ ജോര്‍ജുകുട്ടി ആന്റണി ബുക്ക് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തക മോണോലിസയുടെ നേതൃത്വത്തിലാണ് ഗ്രാമ്പി, മഞ്ചുമല, നെല്ലിമല തുടങ്ങിയ എസ്റ്റേറ്റുകളിലെ 60 കുട്ടികള്‍് ബുക്കുകള്‍ വിതരണം ചെയ്തത്. പെട്രോള്‍ പമ്പിലെ ജോലിയില്‍ നിന്നും ഡൈമൂക്ക് എസ്റ്റേറ്റിലെ റേഷന്‍ കടയിലെ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരുവിഹിതമാണ് മൊണാലിസ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. രവി വണ്ടിപ്പെരിയാര്‍ അധ്യക്ഷനായി. സാമൂഹ്യ പ്രവര്‍ത്തകന്‍ വര്‍ഗീസ് ഡൈമൂക്ക്, സജി വണ്ടിപ്പെരിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






