വണ്ടിപ്പെരിയാര്‍ പശുമല എസ്റ്റേറ്റില്‍ എക്സൈസ് പരിശോധന
വണ്ടിപ്പെരിയാര്‍ പശുമല എസ്റ്റേറ്റില്‍ എക്സൈസ് പരിശോധന

ഇടുക്കി: എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് വണ്ടിപ്പെരിയാര്‍ പശുമല എസ്റ്റേറ്റില്‍ പരിശോധന നടത്തി. തോട്ടം മേഖല കേന്ദ്രീകരിച്ച് ലഹരി, വ്യാജമദ്യ വില്‍പ്പന നടക്കുന്നതായി എക്സൈസ് പരാതി പരിഹാര സെല്ലില്‍ പരാതി ലഭിച്ചിരുന്നു. ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങി പ്രദേശത്ത് എത്തിച്ച് വില്‍ക്കുന്നതായും ആക്ഷേപമുണ്ട്.ഇടുക്കി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ വ്യാജമദ്യമോ ലഹരി ഉല്‍പ്പന്നങ്ങളോ കണ്ടെത്താനായില്ല. സ്പെഷ്യല്‍ സ്‌ക്വാഡ് സംഘത്തിലെ നെബു, ആല്‍ബിന്‍, സുരഭി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
What's Your Reaction?






