വാളാര്‍ഡി ശ്രീഗൗമാരിയമ്മന്‍ ശ്രീത്രയംബകേശ്വരന്‍ ക്ഷേത്ത്രതില്‍ ഉത്സവം തുടങ്ങി
വാളാര്‍ഡി ശ്രീഗൗമാരിയമ്മന്‍ ശ്രീത്രയംബകേശ്വരന്‍ ക്ഷേത്ത്രതില്‍ ഉത്സവം തുടങ്ങി

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ശ്രീ ഗൗമാരിയമ്മന്‍ ശ്രീ ത്രയംബകേശ്വരന്‍ ക്ഷേത്രത്തിലെ 79-ാമത് ഉത്സവത്തിന് തുടക്കമായി ഉത്സവം മെയ് 4ന് സമാപിക്കും. മെയ് 3ന് അമ്മന്‍ വിശേഷാല്‍ ദീപാരാധന, മഹാശിവപൂജ, ആഴി പൂജ, അമ്മ എഴുന്നള്ളത്ത,് ആഴിയിറക്കം എന്നിവ നടക്കും. സമാപനദിനമായി മെയ് 4ന് മാവിളക്ക് തീച്ചെട്ടിയെടുക്കല്‍, പൊങ്കാല, തുടര്‍ന്ന് വൈകിട്ട് മഹാ ഗുരുതി പൂജയും നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബാലമുരുകന്‍ സ്വാമി, കാളിയമ്മന്‍ ക്ഷേത്ര പൂജാരി ശ്രീ മാരിയപ്പന്‍ മാരിമുത്ത് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ സി മാരിയപ്പന്‍, എ മുരുകന്‍, എം മുരുകേശന്‍, എം ഇളയരാജ ,രാമന്‍ ശങ്കര്‍, വേല്‍മുരുകന്‍, മണി മാരിമുത്ത,് ഉണ്ണികൃഷ്ണന്‍, മാരിയപ്പന്‍, മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






