വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായം തേടി വണ്ടിപ്പെരിയാര്‍ സ്വദേശിനി വീട്ടമ്മ
വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായം തേടി വണ്ടിപ്പെരിയാര്‍ സ്വദേശിനി വീട്ടമ്മ

ഇടുക്കി: ലൈഫ് ഭവന പദ്ധതിയില്‍ ലഭിച്ച വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ പ്രതിസന്ധിയിലായി വീട്ടമ്മ. വണ്ടിപ്പെരിയാര്‍ സത്രം സ്വദേശിനി വിജയമ്മയാണ് ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായം തേടുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിജയമ്മയ്ക്ക് സത്രത്തില്‍ 3 സെന്റ് സ്ഥലം ലഭിക്കുന്നത്. ഇതിനുശേഷമാണ് ലൈഫ് പദ്ധതിയില്‍ 4 ലക്ഷം രൂപ അനുവദിച്ചത്. നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതടക്കമുള്ള അധിക ചെലവ് വന്നതാണ് തുക തികയാതെ വന്നത്.ഭര്‍ത്താവിന്റെ മരണശേഷം ഏകമകളെ വിവാഹം കഴിച്ചയച്ചു. തനിച്ചായ തനിക്ക് കയറിക്കിടക്കുന്നതിനായുള്ള ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തികരിക്കുന്നതിന് സുമനസുകള്‍ സഹായിക്കണമെന്ന് വിജയമ്മ പറഞ്ഞു.
What's Your Reaction?






