വണ്ടിപ്പെരിയാര്‍ 59 -ാം മൈലിന് സമീപം ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു
വണ്ടിപ്പെരിയാര്‍ 59 -ാം മൈലിന് സമീപം ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു

ഇടുക്കി: വണ്ടിപ്പെരിയാര്‍ 59-ാം മൈലിന് സമീപം ടാങ്കര്‍ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തു നിന്നും കുമളി ചെളിമട ഭാരത് പമ്പിലേക്ക് വരികയായിരുന്ന ഡീസല്‍ പെട്രോള്‍ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. വണ്ടിപ്പെരിയാര്‍ 59 മൈലിന് സമീപം എത്തിയപ്പോള്‍ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയും ടയറിന്റെ ലൈന്‍ഡര്‍ കത്തി തീ പടരുകയുമായിരുന്നു. തുടര്‍ന്ന് 59 ആം മൈല്‍ കൊളുന്തുപുരക്ക് എതിര്‍വശത്തുള്ള കയറ്റത്തിലേക്ക് ലോറി ഓടിച്ചുകയറ്റിയതോടെയാണ് വന്‍ അപകടം ഒഴിവായത്. ഈ സമയം ലൈന്‍ഡര്‍ കത്തി ടയറില്‍ നിന്നും പുക വരുകയും തീ പടരുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസ് ഇടപെട്ട് വണ്ടിപ്പെരിയാര്‍ എസ് ബി ഐയില്‍ നിന്നും ഫയര്‍ ഓഫ് മിഷന്‍ കൊണ്ടുവന്ന് കത്തിയ ലൈന്‍ഡര്‍ ഭാഗത്തെ തീ അണക്കുകയും പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തണുപ്പിക്കുകയും ചെയ്തു. ബ്രേക്ക് നഷ്ടപ്പെട്ട സമയത്ത് ടാങ്കര്‍ ലോറിയുടെ മുന്‍വശത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി ആളുകളെ കയറ്റുന്നുണ്ടായിരുന്നു. ഈ സമയം ലോറി ഡ്രൈവറിന്റെ സമയോജിതമായ ഇടപെടല്‍ വന്‍ അപകടം ഒഴിവാകാന്‍ കാരണമായി.
What's Your Reaction?






