കോമ്പയാര്‍കാവ് ശ്രീദുര്‍ഗ്ഗാദേവിക്ഷേത്രത്തില്‍ മകയിരം തിരുനാള്‍ മഹോത്സവവും, കാര്‍ത്തിക പൊങ്കാലയും മെയ് 11 വരെ
കോമ്പയാര്‍കാവ് ശ്രീദുര്‍ഗ്ഗാദേവിക്ഷേത്രത്തില്‍ മകയിരം തിരുനാള്‍ മഹോത്സവവും, കാര്‍ത്തിക പൊങ്കാലയും മെയ് 11 വരെ

ഇടുക്കി: കോമ്പയാര്‍കാവ് ശ്രീദുര്‍ഗ്ഗാദേവിക്ഷേത്രത്തില്‍ മകയിരം തിരുനാള്‍ മഹോത്സവവും, കാര്‍ത്തിക പൊങ്കാലയും മെയ് 4 മുതല്‍ 11 വരെ നടക്കും. രണ്ടാം ദിനമായ മെയ് അഞ്ച് ഞായറാഴ്ച നിത്യപൂജകള്‍ക്ക് ശേഷം വെകിട്ട് ഏഴിന് നെടുങ്കണ്ടം ശ്രുതിലയ ഓര്‍ക്കസ്ട്ര സന്തോഷ് കീഴൂറും പാര്‍ട്ടിയും അവതരിപ്പിക്കുന്ന ഭക്തിഗാന സുധ. മൂന്നാം ദിവസമായ മെയ് 6 തിങ്കളാഴ്ച ക്ഷേത്ര പൂജകള്‍ക്ക് ശേഷം വൈകിട്ട് 7 മണിക്ക് കോമ്പയാര്‍ ശ്രീലക്ഷ്മി വനിതാ സമാജം അവതരിപ്പിക്കുന്ന തിരുവാതിര, 7.30 ന് നൃത്തചൈതന്യ ആനക്കല്ല് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍. നാലാം ദിവസമായ മെയ് 7 ന് വൈകിട്ട് 7.30 മുതല്‍ വോയ്‌സ് ഓഫ് ഇടുക്കി അവതരിപ്പിക്കുന്ന ഗാനമേള. അഞ്ചാം ദിവസമായ മെയ് 8 ബുധനാഴ്ച ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് 7 ന് കളമെഴുത്തും പാട്ടും, 7.30 വൈകിട്ട് കോമ്പയാര്‍ എസ് എന്‍ ബാലവേദി കുട്ടികളുടെ വിവിധ കലാപരിപാടികളും, കൈകൊട്ടി കളിയും നടക്കും. രാത്രി 9.30 ന് കൊച്ചിന്‍ തരംഗ് ബീറ്റ്‌സ് അവതരിപ്പിക്കുന്ന സൂപ്പര്‍ഹിറ്റ് ഗാനമേള. മെയ് 9 വ്യാഴാഴ്ച ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 10 മണിക്ക് കാര്‍ത്തിക പൊങ്കാല, 12 ന് പൂമൂടല്‍ പൊങ്കാല നിവേദ്യം, വൈകിട്ട് 8 മണിക്ക് നാട്യാഞ്ജലി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.മെയ് 10 വെള്ളിയാഴ്ച ക്ഷേത്ര പൂജകള്‍ക്ക് ശേഷം വൈകിട്ട് ഏഴിന് നെടുങ്കണ്ടം ചിലമ്പോലി സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന, രാത്രി 10 ന് പള്ളിവേട്ട. ക്ഷേത്രത്തില്‍ നിന്നും പള്ളിവേട്ട കാവിലേയ്‌ക്കെഴുന്നള്ളി, പള്ളിവേട്ടയ്ക്ക് ശേഷം താലപ്പൊലിയുടെയും വാദ്യമേളങ്ങുടെ അകമ്പടിയോടുകൂടി തിരുസന്നിധിയിലേക്ക്. ഉത്സവത്തിന്റെ അവസാന ദിവസമായ മെയ് 11 ന് നിത്യപൂജകള്‍ക്ക് ശേഷം ആറാട്ടുബലി, ആറാട്ടുപുറപ്പാട്, തിരു ആറാട്ട്, ആറാട്ടിന് ശേഷം താലപ്പൊലി, ഗജവീരന്‍ ചെണ്ടമേളം, കാവടി, എന്നിവരുടെ അകമ്പടിയോട് കൂടി പട്ടത്തിമുക്കില്‍ നിന്നും കോമ്പയാര്‍ക്കാവ് ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര. ഉത്സവത്തിന്റെ എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.
What's Your Reaction?






