നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: കോണ്‍ഗ്രസ് ധര്‍ണ 20ന്
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: കോണ്‍ഗ്രസ് ധര്‍ണ 20ന്

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് ധര്‍ണ നടത്തും. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ്, മരുന്നുകളുടെ ക്ഷാമം എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 26 ഡോക്ടര്‍മാരുടെ തസ്തികയുള്ളിടത്ത് പകുതിയോളം ഡോക്ടര്‍മാര്‍ പോലുമില്ല. അത്യാഹിത വിഭാഗത്തില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെങ്കിലും വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. സ്‌പെഷ്യലിറ്റി ഡിപ്പാര്‍ട്‌മെന്റുകള്‍ നാമമാത്രമായേ പ്രവര്‍ത്തിക്കുന്നുള്ളു. സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ദിവസവും 8 മണിക്കൂര്‍ ലഭ്യമാക്കണമെന്നാണ് നിബന്ധനയെങ്കിലും മിക്കവരും രാവിലെ വൈകിയെത്തുകയും 2 മണിക്കുമുമ്പ് തിരിച്ചുപോകുകയും ചെയ്യുന്ന സ്ഥിതിയാണ്. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ സ്ഥലം മാറിപോയതിനാല്‍ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. നേത്രവിഭാഗം ഡോക്ടര്‍ വല്ലപ്പോഴും മാത്രമാണ് ഡ്യൂട്ടിക്കെത്തുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






