നെടുങ്കണ്ടത്തെ യുവാവിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്
നെടുങ്കണ്ടത്തെ യുവാവിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്

ഇടുക്കി: നെടുങ്കണ്ടം കാരിത്തോട്ടില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണ്‍ ആണ് മരിച്ചത്. യുവാവിന്റെ പിതാവ് ഔസേപ്പച്ചനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാവുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ് പ്രവീണിനെ കുത്തേറ്റ നിലയില്‍ കാരിത്തോട്ടിലെ വീടിന് മുമ്പില്‍ കണ്ടെത്തിയത്. സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്ന പ്രവീണ്‍ ഇന്നലെ രാത്രിയിലും വഴക്കിട്ടിരുന്നു. ഇതോടെ പിതാവ് അടുത്ത ബന്ധുവീട്ടിലാണ് ഉറങ്ങിയത്. രാവിലെ വീട്ടിലെത്തിയപ്പോള്‍ മുറ്റത്ത് പ്രവീണ്‍ മരിച്ചുകിടക്കുകയാലിരുന്നുവെന്നാണ് ഔസേപ്പച്ചന്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ മൃതദേഹം കണ്ട സമയവും ബന്ധുക്കള്‍ പറഞ്ഞ സമയവും തമ്മിലുള്ള പൊരുത്തക്കേട് തിരിച്ചറിഞ്ഞ പൊലീസ് ഔസേപ്പച്ചനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
പ്രവീണ്‍ തുടര്‍ച്ചയായി മാനസിക വിഭ്രാന്തി കാട്ടുകയും മദ്യപിച്ച് വഴക്കിടുകയും ചെയ്തിരുന്നതായി പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെയും സമാനമായ രീതിയില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. മുമ്പും ഇയാള്‍ ആത്മഹത്യ പ്രവണത കാട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ ആദ്യം രണ്ട് മുറിവുകള്‍ ഉണ്ടാക്കുകയും തുടര്‍ന്ന് ആഴത്തില്‍ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കഴുത്തിലും വയറിലുമാണ് മുറിവുകളുള്ളത്. വയറില്‍ ആഴത്തില്‍ നാലോളം കുത്തേറ്റിട്ടുണ്ട്. വന്‍കുടലും ചെറുകുടലും പുറത്തേയ്ക്ക് ചാടിയ നിലയിലായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
What's Your Reaction?






