ഡി ജയകുമാര്‍ നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഡി ജയകുമാര്‍ നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ഡി ജയകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് ധാരണപ്രകാരം സി.പി.ഐയിലെ അജീഷ് മുതുകുന്നേല്‍ രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. താലൂക്ക് വ്യവസായ ഓഫീസര്‍ എന്‍.വി വിജീഷ് വരണാധികാരിയായി. യു.ഡി.എഫിലെ എം.എസ് മഹേശ്വരനെ എട്ടിനെതിരെ 14 വോട്ടുകള്‍ക്കാണ് ജയകുമാര്‍ പരാജയപ്പെടുത്തിയത്. എട്ടാം വാര്‍ഡ് അംഗമാണ് ജയകുമാര്‍. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജയകുമാറിന് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 14 അംഗങ്ങളും യു.ഡി.എഫിന് ഏഴ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണ് ഉള്ളത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തില്‍ ലേഖാ ത്യാഗരാജന്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് നേതാക്കളായ പി.എന്‍ വിജയന്‍, കെ.ജി ഓമനക്കുട്ടന്‍, തമ്പി സുകുമാരന്‍, ജോസ് തിട്ടയില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
What's Your Reaction?






