സ്വകാര്യ വ്യക്തി ഓട അടച്ചതുമൂലം അങ്കണവാടിയിലേക്ക് ചെളി കയറുന്നതായി പരാതി
സ്വകാര്യ വ്യക്തി ഓട അടച്ചതുമൂലം അങ്കണവാടിയിലേക്ക് ചെളി കയറുന്നതായി പരാതി

ഇടുക്കി:സ്വകാര്യ വ്യക്തി മണ്ണിട്ട് ഓട അടച്ചതുമൂലം അങ്കണവാടിയിലേക്ക് ചെളി കയറുന്നതായി പരാതി. നെടുങ്കണ്ടം പഞ്ചായത്ത് 13-ാം വാര്‍ഡ് മുരുകന്‍പാറയില്‍ സ്ഥിതി ചെയ്യുന്ന അങ്കണവാടിയിലേക്കാണ് ബുധനാഴ്ച പെയ്ത ശക്തമായ മഴയില്‍ ചെളി കയറിയത്. പുഷ്പകണ്ടം മുരുകന്‍പാറ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന മഴവെള്ളം അങ്കണവാടിയുടെ സമീപമുള്ള ഓടയിലൂടെയാണ് ഒഴുകിയിരുന്നത്. എന്നാല്‍ ഇതിനിടയിലുള്ള 10 സെന്റ് സ്ഥലം സ്വകാര്യ വ്യക്തി വാങ്ങുകയും നിലവിലുള്ള ഓട അടക്കുകയും ചെയ്തു. ഇത് ഓടയിലൂടെ ഒഴുകിയിരുന്ന മഴവെള്ളം അങ്കണവാടിയിലേക്ക് കയറുന്നതിന് കാരണമായി. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും മെമ്പര്‍ക്കും, നെടുങ്കണ്ടം പൊലീസിലും പരാതി നല്‍കി.
What's Your Reaction?






