നെടുങ്കണ്ടത്ത് സര്‍വീസ് സെന്ററില്‍ നിന്ന് ബൈക്ക് മോഷണം പോയി
നെടുങ്കണ്ടത്ത് സര്‍വീസ് സെന്ററില്‍ നിന്ന് ബൈക്ക് മോഷണം പോയി

ഇടുക്കി: നെടുങ്കണ്ടത്ത് രണ്ടംഗ സംഘം സര്‍വീസ് സെന്ററില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചുകടത്തി. ബസ് സ്റ്റാന്‍ഡിനുസമീപം പ്രവര്‍ത്തിക്കുന്ന യമഹ സര്‍വീസ് സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മോഷണം. ജീവനക്കാരന്റെ ബൈക്കാണ് മോഷണം പോയത്. ബൈക്കില്‍ മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ മോഷ്ടാക്കള്‍ പരിസരവും സമീപത്തെ കടയ്ക്കുമുന്‍പില്‍ കിടന്നുറങ്ങിയവരെയും നിരീക്ഷിച്ചശേഷമാണ് ഉള്ളില്‍ കടന്ന് മോഷണം നടത്തിയത്. തുടര്‍ന്ന്, ഉടുമ്പന്‍ചോല ഭാഗത്തേയ്ക്ക്് ബൈക്കുമായി കടന്നു.
മോഷ്ടാക്കള്‍ എത്തിയ ബൈക്ക് തകരാറിലായതിനെ തുടര്‍ന്ന് പാറത്തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഒരുമാസം മുമ്പ് കുഞ്ചിത്തണ്ണിയില്‍ നിന്ന് കാണാതായ ബൈക്കാണിത്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. മോഷ്ടിച്ച ബൈക്കിലും കാറിലുമായാണ് സംഘം നെടുങ്കണ്ടത്ത് എത്തിയതെന്നാണ് സൂചന. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






