പൊലീസ് സേനയിലെ ആദ്യ നര്‍ക്കോട്ടിക് നായ ബ്രൂസ് സേവനത്തില്‍നിന്ന് വിരമിച്ചു
പൊലീസ് സേനയിലെ ആദ്യ നര്‍ക്കോട്ടിക് നായ ബ്രൂസ് സേവനത്തില്‍നിന്ന് വിരമിച്ചു
ഇടുക്കി: കേരള പൊലീസിന്റെ ആദ്യ നര്‍ക്കോട്ടിക് നായ ബ്രൂസ് എന്ന നീലി സര്‍വീസില്‍നിന്ന് വിരമിച്ചു. ഇടുക്കി എആര്‍ ക്യാമ്പില്‍ നടന്ന ചടങ്ങിലാണ് നീലിക്ക് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയത്. സേനയില്‍ നീലിയുടെ സംരക്ഷകനായിരുന്ന തൊടുപുഴ സ്വദേശി രഞ്ജിത്ത് മോഹന് നീലിയുടെ വിശ്രമകാലം സംരക്ഷിക്കാനുള്ള അവകാശവും പൊലീസ് സേന നല്‍കി. 2015 ഏപ്രില്‍ മാസത്തിലാണ് ലാബ് ഇനത്തില്‍പ്പെട്ട മൂന്നുമാസം പ്രായമുള്ള ബ്രൂസ് ശ്വാനസേനയുടെ ഭാഗമായത്. തൃശൂരിലെ ട്രെയിനിങ് അക്കാദമിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അന്നത്തെ ഇടുക്കി എസ്പി കെ വി ജോസഫാണ് സേനയില്‍ നര്‍ക്കോട്ടിക് നായ ഇല്ലാത്തതിനാല്‍ ബ്രൂസിന് പരിശീലനം നല്‍കാന്‍ ആവശ്യപ്പെട്ടത്. സിപിഒമാരായ രഞ്ജിത്തും ജെറി ജോര്‍ജും അന്നുമുതല്‍ ബ്രൂസിന്റെ സന്തത സഹചാരികളായി. 2015 ജൂണില്‍ പരിശീലനം പൂര്‍ത്തിയാക്കി ഇടുക്കിയില്‍ ചുമതലയേറ്റു. പിന്നീട് ബ്രൂസ് എന്ന നീലിയുടെ കഥകള്‍ സിനിമകളെ പോലും വെല്ലുന്ന രീതിയിലായിരുന്നു. കുമളിയിലും രാജാക്കാട്ടുമെല്ലാം ലഹരി സംഘങ്ങളെ പിന്തുടര്‍ന്ന് വനത്തിലും മലയിലും കയറി ലഹരി വഴികളടച്ചു. സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ നീലി പലഘട്ടങ്ങളിലും വിജയകിരീടം ചൂടി. പൊലീസ് സേനയ്ക്ക് മാതൃകാപരമായ സേവനകാലം സമ്മാനിച്ചാണ് നീലി ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങിയത്. നീലി ഇനി രഞ്ജിത്തിന്റെ തൊടുപുഴയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കും.
What's Your Reaction?