സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും 14ന് ഉപ്പുതറയില്‍ 

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും 14ന് ഉപ്പുതറയില്‍ 

Jun 5, 2026 - 14:03
 0
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും 14ന് ഉപ്പുതറയില്‍ 
This is the title of the web page

ഇടുക്കി: അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും 14ന് ഉപ്പുതറയില്‍ നടക്കും. വികാസ് യോജന സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ഉപ്പുതറ ലിറ്റി ഒപ്റ്റിക്കല്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്യാമ്പ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഉപ്പുതറ വികാസ് ഓഡിറ്റോറിയത്തില്‍ നടക്കും. വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ രോഗികളെ വിശദമായി പരിശോധിക്കുകയും തുടര്‍ന്ന് തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തുന്നവര്‍ക്ക് അത് പൂര്‍ണമായും സൗജന്യമായി ചെയ്തു നല്‍കുകയും ചെയ്യും. കൂടാതെ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം ക്യാമ്പ് സ്ഥലത്തുതന്നെ മിതമായ നിരക്കില്‍ കണ്ണടകള്‍ ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9447463781 (വാട്‌സ്ആപ്പ്) അല്ലെങ്കില്‍ 7902240480, 6282933968, 9544661518, 7012040480 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം.

What's Your Reaction?

like

dislike

love

funny

angry

sad

wow