ശാസ്ത്രവേദി ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു
ശാസ്ത്രവേദി ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു
ഇടുക്കി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശാസ്ത്രവേദി ജില്ലാ കമ്മിറ്റി പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മുറ്റത്തെ വ്യക്ഷത്തെ വസ്ത്രമണിയിച്ചാണ് പരിസ്ഥിതി ദിനാചരണം തുടക്കമായി. ഇന്ദിരാ ഗാന്ധിയുടെ സ്റ്റോക്ക് ഹോം പ്രഭാഷണത്തിന്റെ പുനരാവിഷ്‌കരണം ശാസ്ത്ര വേദി ഭാരവാഹികളായ ആന്‍മരിയ സണ്ണി, അല്‍വിന്‍ ഷാന്റി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. ശാസ്ത്ര വേദി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ സി എം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ എന്‍. മോഹന്‍ദാസ്, പഞ്ചായത്തംഗങ്ങളായ രാജേശ്വരി രാജന്‍, ഷാജി വാഴക്കാലാ, പി കെ മോഹന്‍ദാസ്, മീര ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
