കട്ടപ്പന ആനപ്പടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കട്ടപ്പന ആനപ്പടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന നഗരസഭ നാലാംവാര്‍ഡിലെ ആനപ്പടി കുടിവെള്ള പദ്ധതി പ്രവര്‍ത്തിച്ചുതുടങ്ങി. കൗണ്‍സിലര്‍ സാലി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച 5 ലക്ഷം രൂപയും ഗുണഭോക്തൃവിഹിതമായ 33,000 രൂപയും ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. വേനല്‍ക്കാലത്ത് കുടിവെള്ളം രൂക്ഷമായ മേഖലയാണ് കൊങ്ങിണിപ്പടവ് ആനപ്പടി മേഖല. ഭൂരിഭാഗം പേരും പണം കൊടുത്ത് കുടിവെള്ളം വാങ്ങി ഉപയോഗിച്ചുവരികയായിരുന്നു. നഗരസഭ ആഴ്ചയിലൊരിക്കല്‍ എത്തിച്ചുനല്‍കുന്നത് 200 ലിറ്റര്‍ വെള്ളം മാത്രമാണ്. തുടര്‍ന്നാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്. 13 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കുളം നിര്‍മിക്കാനും മോട്ടോര്‍ സ്ഥാപിക്കാനുള്ള സ്ഥലം വിട്ടുനല്‍കിയത് പ്രദേശവാസികളാണ്. പദ്ധതി പ്രവര്‍ത്തനമാരംഭിച്ചതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ഉദ്ഘാടന യോഗത്തില്‍ ഗുണഭോക്താക്കളും പ്രദേശവാസികളും പങ്കെടുത്തു.
What's Your Reaction?






