യുവമോര്‍ച്ച ജില്ലാ പിഎസ്‌സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

യുവമോര്‍ച്ച ജില്ലാ പിഎസ്‌സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Jul 7, 2026 - 17:13
 0
യുവമോര്‍ച്ച ജില്ലാ പിഎസ്‌സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
This is the title of the web page

ഇടുക്കി: പിഎസ്‌സിയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതിയില്‍ ഉള്‍പ്പെട്ടവരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ജില്ലാ പിഎസ്‌സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി  സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവമോര്‍ച്ച സൗത്ത് ജില്ലാ പ്രസിഡന്റ് അനന്തു മങ്കാട്ടില്‍ അധ്യക്ഷനായി.  സംസ്ഥാന ഉപാധ്യക്ഷന്‍ അര്‍ജുന്‍ മുഖ്യപ്രഭാഷണം നടത്തി. നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗൗതം കൃഷ്ണ ജെ, വിഷ്ണു പ്രസാദ്, ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് സുജിത്ത് ശശി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിജു മോനായി, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ശ്രീഹരി പി എസ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow