ജലവിഭവ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ കട്ടപ്പനയില്‍ തുടങ്ങി
ജലവിഭവ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ കട്ടപ്പനയില്‍ തുടങ്ങി

ഇടുക്കി: ജലവിഭവ വകുപ്പ് വെള്ളിയാഴ്ച കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ തുടങ്ങി. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. എല്ലാവര്‍ക്കും സുസ്ഥിര ജലവിതരണം, മലിനീകരണ നിയന്ത്രണം, ജലശുദ്ധീകരണ സാങ്കേതികവിദ്യകള്‍, ജലപുനരുപയോഗം, ഭൂഗര്‍ഭജല സംരക്ഷണം, റീചാര്‍ജ്, സുസ്ഥിര ഉപയോഗം, സുസ്ഥിര ജലസംരക്ഷണവും വിഭവ പരിപാലനവും, സമഗ്ര ജലവിഭവ പരിപാലനം, നൂതന സാങ്കേതികവിദ്യയില്‍ കനാല്‍ അറ്റകുറ്റപ്പണി എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും. പൊതുജനങ്ങള്‍, നയരൂപകര്‍ത്താക്കള്‍, വകുപ്പിലെ വിദഗ്ധര്‍, സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരംപേര്‍ പങ്കെടുക്കുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഭാവി ജലനയങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശമാകാന്‍ തയാറാക്കുന്ന 'വിഷന്‍ 2031' വികസന രേഖ അവതരിപ്പിക്കും.
What's Your Reaction?






