മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയില്‍ അതിഥി തൊഴിലാളികള്‍ക്കുവേണ്ടി ഇന്നുമുതല്‍ ഹിന്ദി കുര്‍ബാന
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയില്‍ അതിഥി തൊഴിലാളികള്‍ക്കുവേണ്ടി ഇന്നുമുതല്‍ ഹിന്ദി കുര്‍ബാന

ഇടുക്കി: മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയില്‍ അതിഥിത്തൊഴിലാളികളായ ക്രൈസ്തവര്‍ക്കുവേണ്ടി ഹിന്ദി കുര്‍ബാന ആരംഭിക്കുന്നു. ഇന്നുമുതല്‍ എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 2.30നാണ് ഹിന്ദി കുര്‍ബാന. മൂന്നാറിലെ ലക്ഷ്മി, കടലാര്‍, കല്ലാര്‍, രാജമല, വാഗുവര, തെന്‍മല, തലയാര്‍, ചെണ്ടുവര മേഖലകളില്‍ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരുടെ ആവശ്യപ്രകാരമാണ് എല്ലാ ഞായറാഴ്ചകളിലും ഹിന്ദിയില്‍ കുര്‍ബാന ആരംഭിക്കുന്നതെന്ന് ബസിലിക്ക റെക്ടര്‍ ഫാ. മൈക്കിള്‍ വലയിഞ്ചിയില്‍ പറഞ്ഞു. 2024 മേയ് 24ന് ബസിലിക്ക പദവിയിലേക്കുയര്‍ന്ന മൗണ്ട് കാര്‍മല്‍ ബസിലിക്കയില്‍ നിലവില്‍ മലയാളത്തിനുപുറമേ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും കുര്‍ബാനകള്‍ നടക്കുന്നുണ്ട്. ഹൈറേഞ്ചിലെ ആദ്യ ബസിലിക്കയാണ്. കുര്‍ബാനയ്ക്കു ശേഷം വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ അതിഥി തൊഴിലാളികളുമായി സംസാരിക്കും.
What's Your Reaction?






