പുലികള്‍ തൊട്ടുപിന്നില്‍: പീരുമേട് സ്വദേശിയായ ലോട്ടറി തൊഴിലാളി രക്ഷപ്പെട്ടത് അത്ഭുതകരമായി
പുലികള്‍ തൊട്ടുപിന്നില്‍: പീരുമേട് സ്വദേശിയായ ലോട്ടറി തൊഴിലാളി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇടുക്കി: പീരുമേട് റാണികോവിലില്‍ പുലിയുടെ ആക്രമണത്തില്‍നിന്ന് ഭിന്നശേഷിക്കാരനായ ലോട്ടറി തൊഴിലാളി രക്ഷപ്പെട്ടത് അത്ഭുതകരമായി. ശനിയാഴ്ച രാവിലെ 11ഓടെയാണ് പുതുവലില്‍ മണിഭവനില്‍ മണികണ്ഠനെ പുലി ആക്രമിക്കാന്‍ ശ്രമിച്ചത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം മക്കളുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വീടിന്റെ ഗേറ്റ് കടന്ന് ഉള്ളില്‍ പ്രവേശിച്ചതിനുപിന്നാലെ തൊട്ടുപിന്നിലായി രണ്ട് പുലികള്‍ പാഞ്ഞെത്തി. മണികണ്ഠന്‍ തുടര്‍ച്ചയായി വണ്ടിയുടെ ഹോണ്‍ അടിക്കുകയും ബഹമുണ്ടാക്കുകയും ചെയ്തതോടെ മകള്‍ ഇറങ്ങിവരികയും ഇദ്ദേഹത്തെ രക്ഷിക്കുകയുമായിരുന്നു. ഏതാനും ദിവസങ്ങളായി പട്ടുമല, ചൂളപ്പിരട്ട് മേഖലകളില്‍ പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. വനപാലകര്‍ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. നിരവധി വീടുകളിലെ വളര്‍ത്തുനായകള്‍ പുലിയുടെ ആക്രമണത്തില്‍ ചത്തതായും ആളുകള്‍ പറയുന്നു. പ്രദേശത്ത് വനപാലകര്‍ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






