രാജാക്കാട്ടെ ഖാദി ബോര്‍ഡിന്റെ പരിശീലനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു: യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു 

രാജാക്കാട്ടെ ഖാദി ബോര്‍ഡിന്റെ പരിശീലനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു: യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു 

Nov 6, 2026 - 16:41
 0
രാജാക്കാട്ടെ ഖാദി ബോര്‍ഡിന്റെ പരിശീലനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു: യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു 
This is the title of the web page

ഇടുക്കി: രാജാക്കാട് കുരിശുപടിയില്‍ ഖാദി ബോര്‍ഡ് ആരംഭിച്ച പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന നൂല്‍ നൂല്‍ക്കല്‍ യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. 
വനിതകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് പരിശീലന കേന്ദ്രം ആരംഭിച്ചത്. നൂല്‍ നൂല്‍ക്കല്‍, തേനീച്ച വളര്‍ത്തല്‍ എന്നിവയിലായിരുന്നു പരിശീലനം. പരിശീലനം കഴിഞ്ഞ വനിതകള്‍ക്ക് ഇവിടെ തന്നെ നൂല്‍ നൂല്‍ക്കല്‍ ജോലിയും നല്‍കിയിരുന്നു. എന്നാല്‍ വേണ്ട രീതിയിലുള്ള വരുമാനം ഇതില്‍ നിന്നും ലഭ്യമാകാതെ വന്നതോടെ തൊഴിലാളികള്‍ ഈ മേഖല ഉപേക്ഷിച്ച് മറ്റ് മേഖലകളിലേയ്ക്ക് മാറി. ഇതോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. പിന്നീട് വര്‍ഷങ്ങളോളം അടഞ്ഞ് കിടന്ന സ്ഥാപനം വീണ്ടും ജില്ലാ പഞ്ചായത്ത് ഇടപെട്ട് ലക്ഷങ്ങള്‍ മുടക്കി പുനരാരംഭിച്ചെങ്കിലും ഇതും അധികകാലം നീണ്ടുപോയില്ല. നിലവില്‍ കെട്ടിടം കാടുകയറി മൂടിയ നിലയിലാണ്. ജനല്‍ ചില്ലുകളും മറ്റും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. ഇതോടെ ലക്ഷങ്ങള്‍ വിലവരുന്ന നുല്‍നൂല്‍ക്കല്‍ യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. രാത്രികാലങ്ങളില്‍ മദ്യപ സംഘങ്ങളടക്കം കെട്ടിടം കൈയടക്കുന്ന സ്ഥിതിയിമുണ്ട്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow