മുതിരപ്പുഴ ആല്‍പ്പാറ ശ്രീഭഗവതി ക്ഷേത്രത്തില്‍ ഉത്സവം 15മുതല്‍
മുതിരപ്പുഴ ആല്‍പ്പാറ ശ്രീഭഗവതി ക്ഷേത്രത്തില്‍ ഉത്സവം 15മുതല്‍

ഇടുക്കി: മുതിരപ്പുഴ ആല്‍പ്പാറ ശ്രീഭഗവതിക്ഷേത്രത്തിലെ 15-ാമത് പ്രതിഷ്ഠാവാര്‍ഷികവും ഉത്സവവും 15, 16, 17 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്‍, മേല്‍ശാന്തി സതീഷ് ചേര്‍ത്തല എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 15ന് രാവിലെ 7ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഭഗവതിസേവ, പന്തീരടിപൂജ, പഞ്ചഗവ്യം. വൈകിട്ട് 6.30ന് ചുറ്റുവിളക്കോടുകൂടി വിശേഷാല്‍ ദീപാരാധനയും രാത്രി 7ന് നൃത്തസന്ധ്യയും നടക്കും. 18ന് വൈകിട്ട് 6.30ന് ചുറ്റുവിളക്കോടുകൂടി വിശേഷാല്‍ ദീപാരാധന. തുടര്‍ന്ന് എസ്എന്‍ഡിപി യോഗം രാജാക്കാട് യൂണിയന്‍ സെക്രട്ടറി കെ എസ് ലതീഷ്‌കുമാര്‍ നടത്തുന്ന പ്രഭാഷണം, തിരുവാതിര, നൃത്തനൃത്ത്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. 17ന് പതിവ് ക്ഷേത്രചടങ്ങുകള്‍ക്കുപുറമേ വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര. 6.30ന് താലം എതിരേല്‍ക്കല്‍. രാത്രി 8.30ന് ശ്രേയ ശ്രീകുമാര്‍ നയിക്കുന്ന ഗാനമേളയും മാജിക് ഡാന്‍സും ഉണ്ടായിരിക്കും. ഉത്സസവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?






