നെടുങ്കണ്ടം ഉപജില്ലാ സ്‌കൂള്‍ കലോത്സവം 31, നവംബര്‍ 2,3 തീയതികളില്‍
നെടുങ്കണ്ടം ഉപജില്ലാ സ്‌കൂള്‍ കലോത്സവം 31, നവംബര്‍ 2,3 തീയതികളില്‍
ഇടുക്കി: നെടുങ്കണ്ടം ഉപജില്ലാ സ്‌കൂള്‍ കലോത്സവം 31 നവംബര്‍ 2, 3 തീയതികളില്‍ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കലാരവം 2026 എന്ന പേരില്‍ നടക്കുന്ന മത്സരത്തില്‍ 60 സ്‌കൂളുകളില്‍ നിന്നായി 2400ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. അഡ്വ. സേനാപതി വേണു എംഎല്‍എ, ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് നെല്ലിക്കുന്നേല്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായുള്ള 101 അംഗ സ്വാഗത സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. 31-ന് ശനിയാഴ്ച രചന മത്സരങ്ങളും, ചണ്ടമേളവും, പ്രൈമറി വിദ്യാര്‍ഥികളുടെ ഏതാനും മത്സരങ്ങളും നടക്കും. തുടര്‍ന്ന് നവംബര്‍ 2, 3 തീയതികളില്‍ മറ്റ് കലാമത്സരങ്ങളും അരങ്ങേറും.മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ രണ്ടിന് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ നെടുങ്കണ്ടം എഇഒ ജന്‍സിമോള്‍ സി ചാക്കോട്ട്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഗസ്റ്റിന്‍ എം എ., ഹെഡ്മിസ്ട്രസ് റിനിമോള്‍ മാത്യു, പ്രോഗ്രാം കണ്‍വീനര്‍ അഞ്ജു പി ജോണ്‍, പബ്ലിസിറ്റി കണ്‍വീനര്‍ മനോജ് തോമസ്, പിടിഎ പ്രസിഡന്റ് വര്‍ഗീസ് പി വി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?