അടിമാലി- മുട്ടുകാട് കെഎസ്ആര്‍ടിസി സര്‍വീസ് നിലച്ചിട്ട് 6 വര്‍ഷം: പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ 

അടിമാലി- മുട്ടുകാട് കെഎസ്ആര്‍ടിസി സര്‍വീസ് നിലച്ചിട്ട് 6 വര്‍ഷം: പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ 

Jan 6, 2026 - 16:03
 0
അടിമാലി- മുട്ടുകാട് കെഎസ്ആര്‍ടിസി സര്‍വീസ് നിലച്ചിട്ട് 6 വര്‍ഷം: പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: അടിമാലിയില്‍നിന്ന് ബൈസണ്‍വാലി മുട്ടുകാട് ഭാഗത്തേക്ക് രാത്രി 7.30നുശേഷമുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കുമായി അയല്‍ജില്ലകളില്‍ താമസിക്കുകയും വാരാന്ത്യങ്ങളില്‍ തിരികെയെത്തുകയും ചെയ്യുന്ന ആളുകള്‍ പ്രധാനമായി ആശ്രയിച്ചിരുന്ന സര്‍വീസായിരുന്നു ഇത്. ഇത്തരം സാഹചര്യത്തില്‍  ബൈസണ്‍വാലിയിലേയ്ക്കും മുട്ടുകാട്ടിലേയ്ക്കുമുള്ള യാത്രയ്ക്ക് സഹായിച്ചിരുന്നത് ഈ സര്‍വീസായിരുന്നു. കൊവിഡ് കാലത്ത് നിര്‍ത്തിയ സര്‍വീസ് ആരംഭിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ല. നിലവില്‍ 6.30ന് ഒരു കെഎസ്ആര്‍സി ബസ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഈ ബസ് പണിമുടക്കിയാല്‍ വൈകിട്ട് 5.45നാണ് ബൈസണ്‍വാലി മേഖലയിലേയ്ക്കുള്ള അവസാന ബസ്. അടിമാലി മേഖലയിലേക്ക് ദിവസവും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വന്നുപോകുന്നവര്‍ക്കും ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ക്കും രാത്രി 7.30ന്റെ ബസ് സര്‍വീസ് ആശ്രയമായിരുന്നു. രാത്രി 7നുശേഷം അടിമാലിയില്‍ എത്തുന്നവര്‍ വലിയ തുക നല്‍കി വാഹനം വിളിച്ച് ബൈസണ്‍വാലി, മുട്ടുകാട് ഭാഗത്തേക്ക് പോകേണ്ടി വരുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍കൂടിയാണ് നിലച്ച ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow