കൊന്നത്തടി പുരയിടംസിറ്റിയിലെ ഭീമന്‍ പടുതാക്കുളം 25 കുടുംബങ്ങള്‍ക്ക് ഭീഷണി
കൊന്നത്തടി പുരയിടംസിറ്റിയിലെ ഭീമന്‍ പടുതാക്കുളം 25 കുടുംബങ്ങള്‍ക്ക് ഭീഷണി
ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ പുരയിടംസിറ്റിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിഭൂമിയില്‍ നിര്‍മിച്ച പടുതാക്കുളം 25 കുടുബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതായി പരാതി. ചെങ്കുത്തായ മലയുടെ മുകളില്‍ 24.മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 8.മീറ്റര്‍ ആഴത്തിലും നിര്‍മിച്ചിരിക്കുന്ന പടുതാക്കുളത്തില്‍ 45 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനാകും. ഇതിനെതിരെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തി. 2018ലെ പ്രളയത്തില്‍ പടുതാക്കുളത്തില്‍നിന്ന് 200 മീറ്റര്‍ അകലെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയും അഞ്ചുപേര്‍ മരിക്കുകയും നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. നിലവില്‍ നിര്‍മാണത്തിനായി മണ്ണെടുത്ത ഭാഗത്തെ മണ്ണ് ഇടിഞ്ഞിരിക്കുന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലുമാണ്. പടുതാക്കുളത്തിന്റെ നിര്‍മാണം തുടരാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തിനും കലക്ടര്‍ക്കും വില്ലേജ് അധികൃതര്‍ക്കും പരാതി നല്‍കി. നിലവില്‍ പഞ്ചായത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. എന്നാല്‍ കലക്ടറും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ളവരുംകൂടി ഇടപെട്ട് നിര്‍ംാണം പൂര്‍ണമായും അവസാനിപ്പിച്ച് പടുതാക്കുളം മണ്ണിട്ട് നികത്തണമെന്നുമാണ് ഉയരുന്ന ആവശ്യം.
What's Your Reaction?