കേരളാ ബ്രഷ് കട്ടര്‍ തൊഴിലാളി കൂട്ടായ്മ ജില്ലാ കണ്‍വന്‍ഷന്‍ 25ന് ചെറുതോണിയില്‍
കേരളാ ബ്രഷ് കട്ടര്‍ തൊഴിലാളി കൂട്ടായ്മ ജില്ലാ കണ്‍വന്‍ഷന്‍ 25ന് ചെറുതോണിയില്‍
ഇടുക്കി: കേരളാ ബ്രഷ് കട്ടര്‍ തൊഴിലാളി കൂട്ടായ്മയുടെ ജില്ലാ കണ്‍വന്‍ഷന്‍ 25ന് രാവിലെ ചെറുതോണി വ്യാപാര ഭവന്‍ ഹാളില്‍ നടക്കും. ബ്രഷ് കട്ടര്‍ ഉപയോഗിച്ച് പുല്ലും കാടും വെട്ടിത്തെളിക്കുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങളും തൊഴില്‍മേഖലയിലെ വെല്ലുവിളികളും കണ്‍വന്‍ഷനില്‍ ചര്‍ച്ച ചെയ്യും. അപകടസാധ്യതയുള്ള ജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കുക, ന്യായമായ കൂലി ലഭ്യമാക്കുക, യന്ത്രങ്ങളുടെ പരിപാലനച്ചെലവും ഇന്ധനവില വര്‍ധനയും മൂലമുള്ള സാമ്പത്തികബാധ്യത കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക, അപകട ഇന്‍ഷുറന്‍സും ക്ഷേമപദ്ധതികളും ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് പരിഹരിക്കപ്പെടേണ്ടതുണ്ട്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൂട്ടായി ഉന്നയിക്കുന്നതിനും അവയ്ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും കണ്‍വന്‍ഷന്‍ വേദിയാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് പുരുഷോത്തമന്‍ വളയം, സെക്രട്ടറി മുസ്തഫ കണ്ണൂര്‍, ട്രഷറര്‍ ഇര്‍ഷാദ് പരപ്പന്‍, ജോയിന്റ് സെക്രട്ടറി സുധന്‍ മുരിക്കാശേരി, നിഷാദ് സൂഫി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധന്‍ മുരിക്കാശേരി, ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ ഐസക് മരിയാപുരം, കോ-ഃഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗം ജിന്റു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?