സംയുക്ത സമരസമിതി കട്ടപ്പനയില്‍ നൈറ്റ് മാര്‍ച്ച് നടത്തി
സംയുക്ത സമരസമിതി കട്ടപ്പനയില്‍ നൈറ്റ് മാര്‍ച്ച് നടത്തി
ഇടുക്കി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി കട്ടപ്പനയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ജോയ്സ് ജോര്‍ജ് ഉദ്ഘാടനംചെയ്തു. രാജ്യത്തിന്റെ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള പ്രക്ഷോഭത്തില്‍ ജനങ്ങള്‍ ഒന്നാകെ അണിനിരക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 13 കോടി ആളുകളാണ് വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടത്. ഇയുവജനങ്ങളും വിദ്യാര്‍ഥികളുമടങ്ങുന്ന സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് അമര്‍ച്ച ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമാധാനപരമായി സമരം നടത്തുന്നവരെ കായികമായി നേരിടുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവയ്ക്കുംവരെ സമരം തുടരുമെന്നും മോദി സര്‍ക്കാരിനെതിരായ ജനവികാരമാണ് അലയടിക്കുന്നതെന്നും അഡ്വ. ജോയ്സ് ജോര്‍ജ് പറഞ്ഞു. നേതാക്കളായ വി ആര്‍ സജി, വി ആര്‍ ശശി, മാത്യു ജോര്‍ജ്, സി എസ് അജേഷ്, എം സി ബിജു, കെ എന്‍ വിനീഷ്‌കുമാര്‍, സി ആര്‍ മുരളി തുടങ്ങിയവര്‍ സംസാരിച്ചു. ഇടുക്കിക്കവലയില്‍നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ച മാര്‍ച്ചില്‍ തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി നിരവധിപേര്‍ അണിനിരന്നു.
What's Your Reaction?