രാജാക്കാട്ട് മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
രാജാക്കാട്ട് മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

ഇടുക്കി: രാജാക്കാട്ട് മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. രാജാക്കാട് വെട്ടികുളം വീട്ടില്‍ മധു(57) ആണ് മരിച്ചത്. കഴിഞ്ഞ 14നാണ് സംഭവം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധു ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ സുധീഷ് ഭാര്യയെ മര്‍ദിക്കുന്നത് കണ്ട് മധു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുധീഷ് ഇയാളെ മര്‍ദിച്ചത്. സുധിഷ് നിലവില്‍ റിമാന്‍ഡിലാണ്.
What's Your Reaction?






