നവ കേരള സദസ്സ്: വണ്ടിപ്പെരിയാറിലെ ഒരുക്കങ്ങൾ കലക്ടർ വിലയിരുത്തി
നവ കേരള സദസ്സ്: വണ്ടിപ്പെരിയാറിലെ ഒരുക്കങ്ങൾ കലക്ടർ വിലയിരുത്തി

ഇടുക്കി : പീരുമേട് നിയോജക മണ്ഡലം നവകേരള സദസ്സ് നടക്കുന്ന വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിലെ ക്രമീകരണങ്ങൾ കലക്ടർ ഷീബ ജോർജ് വിലയിരുത്തി.നവ കേരള സദസ്സിന് ഉള്ള മുഴുവൻ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നതായും ജില്ലാ കലക്ടർ അറിയിച്ചു
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇടുക്കി ജില്ലയിൽ ഡിസംബർ 10നാണ് ആരംഭിക്കുന്നത് . നിയോജക മണ്ഡലം നവ കേരള സദസ്സ് നടക്കുന്ന വണ്ടിപ്പെരിയാറിൽ ഒരുക്കുന്ന ക്രമീകരണങ്ങൾ നേരിട്ടെത്തി വിലയിരുത്തുന്നതിനാണ് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ സന്ദർശനം നടത്തിയത്.നവകേരള സദസ്സ് നടക്കുന്ന വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ ഒരുക്കുന്ന പന്തൽ, വാഹന പാർക്കിംഗ് സൗകര്യം എന്നിവയാണ് പ്രധാനമായും കലക്ടർ വിലയിരുത്തിയത്. നവ കേരള സദസ്സിന്റെ സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥരുമായ് കലക്ടർ ചർച്ച നടത്തി .
What's Your Reaction?






