മഴുവടി മഹാദേവി ക്ഷേത്രത്തിന്റെ ഭൂമി കൈയേറി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതായി പരാതി
മഴുവടി മഹാദേവി ക്ഷേത്രത്തിന്റെ ഭൂമി കൈയേറി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതായി പരാതി
ഇടുക്കി: മഴുവടി ശ്രീമഹാദേവി ശാസ്താ ക്ഷേത്രത്തിന്റെ ഭൂമി കൈയേറി ആലപ്പുഴ- മധുര സംസ്ഥാനപാതയോരത്ത് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചതായി പരാതി. സംസ്ഥാനപാതയും അമ്പലക്കവല- മഴുവടി റോഡും കടന്നുപോകുന്നതിന്റെ മധ്യഭാഗത്താണ് കഞ്ഞിക്കുഴി കെഎസ്ഇബി അധികൃതര്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതായി ആക്ഷേപമുയര്‍ന്നത്. ഇതിനോടുചേര്‍ന്നാണ് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി സ്ഥിതി ചെയ്യുന്നത്. 1972ല്‍ നങ്കി എന്ന ആദിവാസി മൂപ്പന്‍ ക്ഷേത്രത്തിന് നല്‍കിയ ഭൂമിയാണിതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഭാവിയില്‍ റോഡിന് വീതി കൂട്ടുന്ന സാഹചര്യമുണ്ടായാല്‍ നിലവില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളും ട്രാന്‍സ്‌ഫോമറും വീണ്ടും മാറ്റി സ്ഥാപിക്കേണ്ടിവരും. ക്ഷേത്രത്തിന്റെ സ്ഥലം കൈയേറി സ്ഥാപിച്ച ട്രാന്‍സ്‌ഫോമറും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
What's Your Reaction?