കുമളിയില്‍ കനത്ത മൂടല്‍മഞ്ഞും ചാറ്റല്‍മഴയും: വാഹനയാത്ര ദുഷ്‌കരം
കുമളിയില്‍ കനത്ത മൂടല്‍മഞ്ഞും ചാറ്റല്‍മഴയും: വാഹനയാത്ര ദുഷ്‌കരം
ഇടുക്കി: കുമളിയിലും പരിസര പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞും ചാറ്റല്‍മഴയും തുടരുന്നു. ശനിയാഴ്ച രാത്രി മുതല്‍ മേഖലയില്‍ മൂടല്‍മഞ്ഞാണ്. ഇതോടെ ദേശീയ, സംസ്ഥാന പാതകളില്‍ വാഹനയാത്ര ദുഷ്‌കരമായി. വാഹനങ്ങള്‍ കാണാന്‍ കഴിയാത്തവിധം മഞ്ഞുമൂടിക്കിടക്കുകയാണ്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വാഹനത്തിരക്കേറിയിട്ടുണ്ട്. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. മൂടല്‍മഞ്ഞിനൊപ്പം ചെറുചാറ്റല്‍ മഴയും തുടരുകയാണ്. വാഹനങ്ങള്‍ ലൈറ്റ് തെളിഞ്ഞ് മെല്ലെയാണ് കടന്നുപോകുന്നത്.
What's Your Reaction?