ചേലച്ചുവടിൽ കെ. എസ്. ആർ. ടി. സി ബസും ടോറസും കൂട്ടിയിടിച്ച് അപകടം.
ചേലച്ചുവടിൽ കെ. എസ്. ആർ. ടി. സി ബസും ടോറസും കൂട്ടിയിടിച്ച് അപകടം.

തൊടുപുഴയിൽ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ആണ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോൾ എതിരെ വന്ന ടോറസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞു കയറിയെങ്കിലും സൺഷൈഡിൽ തട്ടിൽ നിന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളേജിലും പരിക്കേറ്റ മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവറെ കൂടാതെ എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാഴക്കുളം സ്വദേശിയുടെ ഉടമസ്ഥയിലുള്ള ടോറസ് ആണ് ബസുമായി കൂട്ടിയിടിച്ചത്. രാവിലെ 11.30 നായിരുന്നു അപകടം.
What's Your Reaction?






