കുമളി മുരുക്കടിയില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
കുമളി മുരുക്കടിയില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
ഇടുക്കി: അടിമാലി കുമളി ദേശീയപാതയില്‍ കുമളി മുരുക്കടിയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് സംരക്ഷണഭിത്തി തകര്‍ന്നത്. വെള്ളാരംകുന്ന് ആനവിലാസം വഴി കുമളിയില്‍നിന്ന് കട്ടപ്പനയിലേക്ക് വേഗത്തില്‍ എത്തിച്ചേരാമെന്നതിനാല്‍ നൂറിലേറെ വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. നിരവധി സ്‌കൂള്‍ വാഹനങ്ങളും വാഗമണ്ണിലേക്കും ഇടുക്കിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളും ഇതുവഴി കടന്നുപോകുന്നുണ്ട്. സംരക്ഷണ ഭിത്തി ഉടന്‍ പുനര്‍ നിര്‍മിച്ചില്ലെങ്കില്‍ അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്. വെള്ളം ഒഴുകി പോകുന്നതിന് ഓടയോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ പാതയില്‍ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
What's Your Reaction?

