കട്ടപ്പനയില്‍ സകലകല: ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

കട്ടപ്പനയില്‍ സകലകല: ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

Oct 28, 2025 - 13:37
Oct 28, 2025 - 13:42
 0
കട്ടപ്പനയില്‍ സകലകല: ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിന്റെ തലസ്ഥാനത്ത് കലയുടെ കേളികൊട്ടുയര്‍ന്നു. ഇനി നാല് നാള്‍ കട്ടപ്പനയുടെ കലാഹൃദയം സെന്റ് ജോര്‍ജ് എച്ച്എസ്എസില്‍ ചേക്കേറും. ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായ കട്ടപ്പന സ്റ്റേഷനിലെ എസ്.സിപിഒ ജിന്‍സ് വര്‍ഗീസ്, സംസ്ഥാന അധ്യാപക കലോത്സവത്തില്‍ ജേതാക്കളായ മേരികുളം സെന്റ് മേരീസിലെ അധ്യാപകര്‍, കലോത്സവ ലോഗോ ഡിസൈന്‍ ചെയ്ത ഫിയോണ ആന്‍ സജി, കലോത്സവ റീല്‍ ചിത്രീകരണ മത്സര വിജയി എന്നിവരെ അനുമോദിച്ചു.
കലയുടെ വരവറിയിച്ച് നഗരത്തില്‍ വര്‍ണാഭമായ വിളംബര ജാഥയും നടന്നു. കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി, കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, സോണിയ ജയ്ബി, കട്ടപ്പന എഇഒ സി രാജശേഖരന്‍, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍മാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, ജനറല്‍ കണ്‍വീനര്‍ മാണി കെ.സി, ജോയിന്റ് കണ്‍വീനര്‍മാരായ ഫാ. രാജേഷ് പുല്ലാന്തനാല്‍, ബിജുമോന്‍ ജോസഫ്, ദിപു ജേക്കബ്, ബിബിന്‍ ഞാവള്ളില്‍, ജിതിന്‍ ജോര്‍ജ്, വിന്‍സന്റ് ജോര്‍ജ് എന്നിവര്‍ നേതൃത്വംനല്‍കി. ഉപജില്ലയിലെ 80ലേറെ സ്‌കൂളുകളില്‍നിന്നായി 4000ല്‍പ്പരം പ്രതിഭകള്‍ മത്സരിക്കും. കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കട്ടപ്പന സെന്റ് ജോര്‍ജ് ചര്‍ച്ച് പാരീഷ് ഹാള്‍, ഓസാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം ഉള്‍പ്പടെ 15 വേദികളിലാണ് മത്സരം. ആദ്യദിനത്തില്‍ രചനാമത്സരങ്ങള്‍ പുരോഗമിക്കുന്നു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കലാമത്സരങ്ങളും.

What's Your Reaction?

like

dislike

love

funny

angry

sad

wow