സ്വാതന്ത്ര്യസമര സന്ദേശയാത്ര പ്രയാണത്തിന് രാജമുടി ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ സ്വീകരണം നല്‍കി
സ്വാതന്ത്ര്യസമര സന്ദേശയാത്ര പ്രയാണത്തിന് രാജമുടി ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ സ്വീകരണം നല്‍കി
ഇടുക്കി:സ്വാതന്ത്ര്യസമര സന്ദേശയാത്ര പ്രയാണത്തിന് രാജമുടി ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ സ്വീകരണം നല്‍കി. പ്രിന്‍സിപ്പല്‍ ഫാ. ബിജോയ് കിഴക്കേത്തോട്ടം ഉദ്ഘാടനം ചെയ്തു. മുരിക്കാശേരി പൊലീസും ഡി പോള്‍ പബ്ലിക് സ്‌കൂളും ചേര്‍ന്നാണ് യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്. ജാതി,മത രാഷ്ട്രീയത്തിന്റെ പേരില്‍ പരസ്പരം പോര്‍വിളിക്കുന്ന വര്‍ത്തമാനകാലത്തില്‍ കൗമാര മനസിലേക്ക് ദേശസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ജീവന്‍ തുടിക്കുന്ന കഥകള്‍ വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിളംബര യാത്ര നടത്തുന്നത്. ഭാരതത്തിന്റെയും സമരസേനാനികളുടെയും ചരിത്രം ജാഥാ ക്യാപ്റ്റന്‍ റെജി നളന്ദ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. സത്യന്‍ കോനാട്ട്, മുരിക്കാശേരി സബ് ഇന്‍സ്‌പെക്ടര്‍ കെ ഡി മണിയന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ് വര്‍ഗീസ്, ഇ കെ രാജന്‍, കോ ഓര്‍ഡിനേറ്റര്‍ ജിജോ സി ബി എന്നിവര്‍ സംസാരിച്ചു. അടിമാലിയില്‍ നിന്ന് ആരംഭിച്ച യാത്ര ഇടുക്കി, എറണാകുളം ജില്ലകളിലെ 20ലധികം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ബൈസണ്‍ബാലിയില്‍ സമാപിക്കും.
What's Your Reaction?