കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്പോര്‍ട്സ് ഹബ് ജില്ലാതല ഉദ്ഘാടനം 17ന്
കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്പോര്‍ട്സ് ഹബ് ജില്ലാതല ഉദ്ഘാടനം 17ന്
ഇടുക്കി: കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്പോര്‍ട്സ് ഹബ് 17ന് വൈകിട്ട് 5.30ന് കട്ടപ്പന നഗരസഭ സ്റ്റേഡിയത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്യും. ബംഗളുരു ബ്രെഡ് ഡയറക്ടര്‍ ഫാ. പി എസ് ജോര്‍ജ്, സ്പോര്‍ട്സ് ഫോര്‍ ചേഞ്ച് ഡയറക്ടര്‍ ഫാ. ജിറ്റോ കുന്നത്ത്, ഇടുക്കി ഡോണ്‍ ബോസ്‌കോ സ്പോര്‍ട്സ് ഹബ് ഡയറക്ടര്‍ ഫാ. അജീഷ് കീത്താപ്പിള്ളില്‍, പ്രോവിന്‍സ് സ്പോര്‍ട്സ് കമ്മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഫാ. ജോഷ് കാഞ്ഞുപ്പറമ്പില്‍ എന്നിവര്‍ സംസാരിക്കും. 'കായിക വിനോദങ്ങള്‍ മാറ്റത്തിനായി' എന്ന ലക്ഷ്യത്തോടെ യുവജനങ്ങളെ ലഹരി വിമുക്തരാക്കിമാറ്റി കായികപരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹബ്ബിനുകീഴില്‍ കോഴിമല, മുരിക്കാട്ടുകുടി, കക്കാട്ടുകട, തൂങ്കുഴി, ലബ്ബക്കട, രാജമുടി എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുണ്ട്. വിദഗ്ധരുടെ കീഴില്‍ ഓരോ കേന്ദ്രത്തിലും 50പേര്‍ക്ക് വരെ വോളിബോള്‍, ഫുട്ബോള്‍ പരിശീലനം നല്‍കും. ഗ്രാമങ്ങളില്‍ കളിക്കളങ്ങള്‍ കണ്ടെത്തി നവീകരിച്ച് കായികോപകരണങ്ങള്‍ വിതരണംചെയ്യും. ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ കരുതല്‍ എന്ന പേരില്‍ സാമൂഹികസേവന പദ്ധതിയും നടപ്പാക്കുന്നുണ്ട്. ദരിദ്രരെയും നിരാലംബരെയും സഹായിക്കാന്‍ വിദ്യാര്‍ഥികള്‍ ഓരോ ദിവസവും ഓരോ രൂപ വീതം സമാഹരിച്ച് ആഴ്ചയിലൊരിക്കല്‍ അനാഥാലയങ്ങള്‍ക്ക് പൊതിച്ചോര്‍ നല്‍കിവരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഫാ. അജീഷ് കീത്താപ്പിള്ളില്‍, സണ്ണി കോലോത്ത്, സനീഷ് മോഹനന്‍, ജിബിന്‍ സി ബിനു, കെവിന്‍ മോന്‍സി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?