മുണ്ടക്കയത്ത് റോഡരികില്‍ കാട്ടുപോത്തിന്റെ ജഡം: വെടിയേറ്റതായി സംശയം
മുണ്ടക്കയത്ത് റോഡരികില്‍ കാട്ടുപോത്തിന്റെ ജഡം: വെടിയേറ്റതായി സംശയം
ഇടുക്കി: മുണ്ടക്കയം വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് മുണ്ടക്കയം- കോരുത്തോട് റോഡില്‍ വനംവകുപ്പ് ഓഫീസിന് സമീപത്താണ്ി കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വെടിയേറ്റതായി കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ലഭിക്കു. പ്രദേശത്ത് മുമ്പും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതിന് സമീപത്തായി തീര്‍ഥാടന വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തിരുന്നു. നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
What's Your Reaction?