ഇടുക്കി ഹില്‍വ്യു പാര്‍ക്കില്‍ കടുവയിറങ്ങിയതായി അഭ്യൂഹം
ഇടുക്കി ഹില്‍വ്യു പാര്‍ക്കില്‍ കടുവയിറങ്ങിയതായി അഭ്യൂഹം
ഇടുക്കി: ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ കടുവയിറങ്ങിയതായി അഭ്യൂഹം. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ ലോറി ഡ്രൈവറായ മലപ്പുറം സ്വദേശി റിന്‍ഷാദാണ് കടുവയെ കണ്ട വിവരം സെക്യൂരിറ്റിയെ വിവരം അറിയിച്ചത്. തന്റെ വാഹനത്തിന്റെ മുമ്പില്‍കൂടി കടുവ പാര്‍ക്കിനുള്ളിലേക്ക് കയറിപ്പോയി എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പും പൊലീസും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ജില്ലാ ആസ്ഥാനത്തെ പല മേഖലകളിലും പുലിയിറങ്ങിയതായി കഴിഞ്ഞ ദിവസങ്ങളിലും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ ഇത് പൂച്ചപ്പുലി ആണെന്നാണ് സ്ഥിരീകരണമുണ്ടായത്. ഇടുക്കി പാര്‍ക്കിന്റെ പരിസരത്ത് കടുവയെ കണ്ടെന്ന അഭ്യൂഹം പരന്നതോടെ മേഖലയില്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്.
What's Your Reaction?