ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഐഎമ്മിലെ പല പ്രമുഖര്‍ക്കും പങ്ക്: സണ്ണി ജോസഫ്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഐഎമ്മിലെ പല പ്രമുഖര്‍ക്കും പങ്ക്: സണ്ണി ജോസഫ്
ഇടുക്കി: ജയിലില്‍ കിടക്കുന്ന പ്രതികള്‍ മാത്രമല്ല സിപിഐഎമ്മിന്റെ പല പ്രമുഖര്‍ക്കും ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫ് കാമാക്ഷി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണയോഗം തങ്കമണിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചാല്‍ മറ്റുള്ളവരുടെ പേരും വെളിപ്പെടുത്തും. അതിനാല്‍ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് കാമാക്ഷി മണ്ഡലം പ്രസിഡന്റ് പി എം ഫ്രാന്‍സിസ് അധ്യക്ഷനായി. അഡ്വ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് സി പി മാത്യു, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ്, അഡ്വ. ജോയി തോമസ്, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍, യുഡിഎഫ് കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ്, തോമസ് രാജന്‍, അഡ്വ. എം എന്‍ ഗോപി, എസ് ടി അഗസ്റ്റിന്‍, ജെയ്‌സണ്‍ കെ ആന്റണി, അഡ്വ. കെ ബി സെല്‍വം, എം ഡി അര്‍ജുനനന്‍, ബിജോ മാണി, എം കെ പുരുഷോത്തമന്‍, അനീഷ് ജോര്‍ജ്, അനിയന്‍ ആനിക്കനാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?