ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ സില്‍വര്‍ ജൂബിലി ആഘോഷം
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ സില്‍വര്‍ ജൂബിലി ആഘോഷം
ഇടുക്കി: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും ബോയ്‌സ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും മള്‍ട്ടി ജിമ്മിന്റെയും നിര്‍മാണവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനംചെയ്തു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. ഹോസ്റ്റല്‍ കിഫ്ബി വഴിയും ജിംനേഷ്യം ഇടുക്കി പക്കേജില്‍ ഉള്‍പ്പെടുത്തിയുമാണ് നിര്‍മിക്കുന്നത്. പുതിയ ബിടെക് റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സും പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ മന്ത്രി റോഷി അഗസ്റ്റിന്‍ അനുമോദിച്ചു. ഇടുക്കി എഡിഎം ഷൈജു പി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം അമ്മിണി ജോസ്, പ്രിന്‍സിപ്പല്‍ ബൈജു ശശിധരന്‍, ഡോ. മഞ്ജു മാനുവല്‍, പ്രൊഫ. സുദിന്‍ എസ്, ജോസ് കുഴികണ്ടം, സണ്ണി ഇല്ലിക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?