പടമുഖം സ്‌നേഹമന്ദിരം സന്ദര്‍ശിച്ച് ഇടുക്കി എഡിഎം
പടമുഖം സ്‌നേഹമന്ദിരം സന്ദര്‍ശിച്ച് ഇടുക്കി എഡിഎം

ഇടുക്കി: പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന പടമുഖം സ്‌നേഹമന്ദിരത്തിലെ കുരുന്നുകളെ ഇടുക്കി എഡിഎം ഷൈജു പി ജേക്കബ് സന്ദര്‍ശിച്ചു. സ്‌കൂള്‍ പ്രവേശനദിനത്തില്‍ എല്ലാവര്‍ഷവും അദ്ദേഹം സ്‌നേഹമന്ദിരത്തിലെ കുട്ടികളെ സന്ദര്‍ശിച്ച് അഭിനന്ദിച്ചുവരുന്നു. ഇത്തവണ അമ്മയോടൊപ്പമായിരുന്നു സന്ദര്‍ശനം. സ്‌നേഹമന്ദിരത്തിലെ കുരുന്നുകള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും അവര്‍ക്ക് മുന്നേറാനുള്ള കരുത്ത് പകരുകയെന്നത് മറ്റുള്ളവരുടെ ദൗത്യമാണെന്നും എഡിഎം പറഞ്ഞു. ചടങ്ങില്‍ പടമുഖം ഫൊറോന പള്ളി വികാരി ഫാ. ഷാജു ചാമക്കാല അധ്യക്ഷനായി. പടമുഖം സെന്റ് ജോസഫ് യുപി സ്‌കൂളില്‍നിന്ന് സ്ഥലംമാറ്റം ലഭിച്ച ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സുദീപയെ ആദരിച്ചു. സ്‌നേഹമന്ദിരം ഡയറക്ടര്‍ ബ്രദര്‍ ഡോ. വി സി രാജു, നോബിള്‍ ജോസഫ്, പഞായത്ത് അംഗം ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, ഇടുക്കി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജെയ്ന്‍ അഗസ്റ്റ്യന്‍, സജി കണ്ണാട്ട്, ജോര്‍ജ് അമ്പഴം, സിസ്റ്റര്‍ അര്‍പ്പിത, ഷൈനി രാജു, ബിജു തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






