എഴുകുംവയല്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ഥാടനം തുടങ്ങി

എഴുകുംവയല്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ഥാടനം തുടങ്ങി

Feb 16, 2026 - 18:27
 0
എഴുകുംവയല്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ഥാടനം തുടങ്ങി
This is the title of the web page

ഇടുക്കി: എഴുകുംവയല്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ഥാടനവും കുരിശുമല കയറ്റവും തുടങ്ങി. ഏപ്രില്‍ 12 പുതുഞായര്‍ വരെ നീണ്ടുനില്‍ക്കുന്ന തീര്‍ഥാടനത്തില്‍ 40-ാം വെള്ളി, ദുഃഖ വെള്ളി, പുതുഞായര്‍ ദിവസങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും. നോമ്പുകാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9:30ന് മലയടിവാരത്തെ കപ്പേളയില്‍നിന്ന് മലമുകളിലേക്ക് പരിഹാര പ്രദക്ഷിണം, 11ന് കുരിശുമല പള്ളിയില്‍ കുര്‍ബാനയും സന്ദേശവും നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടാകും. 40-ാം വെള്ളിയാഴ്ച ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രനും പങ്കെടുക്കും. ഫെബ്രുവരി 17 മുതല്‍ ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും വൈകിട്ട് 7ന് കുരിശുമല പള്ളിയില്‍ കുര്‍ബാന നടക്കും. നോമ്പിലെ എല്ലാദിവസവും രാത്രികാലങ്ങളില്‍ കുരിശുമല കയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നോമ്പുകാലത്തെ വെള്ളിയാഴ്ച ദിവസങ്ങളില്‍ കുരിശുമല പള്ളിയില്‍ കുമ്പസാരിക്കാനും സൗകര്യമുണ്ട്. ദുഃഖ ശനിയാഴ്ച തിരുക്കല്ലറ സന്ദര്‍ശിക്കാനും ആദ്യ വെള്ളിയാഴ്ചകളില്‍ കുരിശുമല പള്ളിയില്‍ ജപമാലയും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും നേര്‍ച്ചക്കഞ്ഞി വിതരണവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോസഫ് ചുനയന്മാക്കല്‍, ഫാ. ജേക്കബ് കളത്തിക്കാട്ടില്‍, ഷാജി ഓവേലില്‍, സുനില്‍ ഈഴക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow